07:56am 10 November 2026
NEWS
തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ ആഭ്യന്തര കലഹം.
01/07/2025  10:27 PM IST
സണ്ണി ലുക്കോസ്
തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ ആഭ്യന്തര കലഹം.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ തൃശ്ശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ കെ സുധീറിനെ മൂന്ന് വർഷത്തേക്ക് പാർട്ടിയില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന കണ്‍വീനർ പി വി അൻവർ അറിയിച്ചു.

മുൻ എ.ഐ.സി.സി. അംഗമായ എൻ.കെ. സുധീർ, പി.വി. അൻവർ ഇടതുമുന്നണി വിട്ടതിന് പിന്നാലെ രൂപീകരിച്ച ഡി.എം.കെ. എന്ന സംഘടനയില്‍ ചേർന്നിരുന്നു. കഴിഞ്ഞ ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ഡി എം കെ സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം 3,920 വോട്ടുകളും നേടിയിരുന്നു.

ദളിത് കോണ്‍ഗ്രസിൻ്റെ മുൻ നേതാവ് കൂടിയായ എൻ കെ സുധീർ മുൻപ് ആലത്തൂർ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img